Trending

കുണ്ടറയിൽ റെയിൽവേ പാലത്തിൽ പോസ്റ്റ് കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജിതമാക്കി റെയിൽവേ പൊലീസ്

കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയമുണ്ട്. ഈ സാഹചര്യത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം. എഴുകോൺ പൊലീസ് സ്ഥലത്ത് എത്തി പോസ്റ്റ് മാറ്റി. പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം. ട്രെയിൻ അട്ടിമറി സാധ്യത അടക്കം അന്വേഷണ പരിധിയിലാണെന്ന് റെയിൽവേ അറിയിച്ചു. സംഭവത്തിൽ പുനലൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ പൊലീസും റയിൽവേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാളത്തിന് കുറുകെ വെച്ചത് ടെലിഫോൺ പോസ്റ്റ്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ടെലിപോസ്റ്റ് എടുത്തു മാറ്റുകയായിരുന്നു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!