തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ലംഘിച്ചിട്ടില്ലെന്ന് കേരളത്തിന്റെ വിശദീകരണം. ഇളവ് അനുവദിച്ചത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നിര്‍ദേശങ്ങളുടെ അന്തസത്ത ചോരാതെയാണ് സംസ്ഥാനം ഇളവ് അനുവദിച്ചതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരുന്നു, ഏപ്രില്‍ 19 നാണ് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്.

