നേന്ത്രവാഴ കൃഷിയുടെ വ്യാപ്തി കൊണ്ട് കേരളത്തിലെ “തൃശ്ശിനാപ്പള്ളി ” എന്നറിയപ്പെടുന്ന സ്ഥലമാണ് വെള്ളന്നൂർ, ചെറുപുഴയിലെ ലിഫ്റ്റ് ഇറിഗേഷനെ ആശ്രയിച്ച് വലിയ തോതിൽ പാട്ടം കൊടുത്തും കർഷകരുടെ 10 മാസത്തെ കഠിന അദ്ധ്വാനമാണ് നേന്ത്രവാഴ കൃഷി,കൊറോണ ലോക്ക് ഡൗണിൽ പെട്ട് വിപണനവും വിദേശ കയറ്റുമതിയും ഇല്ലാതായാൽ കടമെടുത്ത് കൃഷി ഇറക്കിയ കർഷകർ ദുരിതത്തിലാവും.കണിവെള്ളരി കർഷകർ ഇത്തരത്തിൽ പെട്ടു പോയതാണ്, ഒരു നേന്ത്രവാഴ വിളവെടുക്കാൻ ആവുമ്പോഴേക്കും 250 രൂപയോളം ചെലവ് വരും, ഇന്നത്തെ 20 രൂപ മാർക്കറ്റ് വില കിട്ടിയാൽ തന്നെ 12 kg-15 kg ശരാശരി തുക്കം കിട്ടുന്ന കുലക്ക് മുടക്ക് മുതൽ തിരിച്ചു കിട്ടില്ല,.2 മാസം കൊണ്ട് പൂർണ്ണമായും വിളവെടുക്കാൻ പാകത്തിനാണ് ചെട്ടിക്കടവ് ,ചൂലൂർ, കൂഴക്കോട്, സങ്കേതം, നെച്ചൂ ളി പ്രദേശങ്ങളിലായി, 3 ലക്ഷത്തോളം നേന്ത്രവാഴ പാകമായി വരുന്നത്, വെള്ളപ്പൊക്ക- പ്രളയ കെടുതിയിൽ നഷ്ടം വന്ന സാധാരണ കർഷകർ വീണ്ടും കടമെടുത്ത് കൃഷി ചെയ്തത് ഇത്തരത്തിൽ നഷ്ടം വന്നാൽ അവരുടെ ജീവിതം വഴിമുട്ടും, വെളിറ്റബിൾ & ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (VFPCK) ജില്ലാ കേന്ദ്രം വെള്ളന്നൂരിൽ ആണ് പ്രവർത്തിക്കുന്നത് .അതുവഴിയാണ് വാഴക്കുലയൂ പച്ചക്കറിയും വിപണനം നടത്തുന്നത്,
സർക്കാർ സംവിധാനങ്ങളായ കൃഷിഭവനും, vfpck യും കർഷകരുടെ ഉത്പന്നം പൂർണ്ണമായി ശേഖരിച്ചു വിതരണം ചെയ്യാനും ന്യായവിലനല്കാനും തയ്യാറായാൽ മാത്രമേ പരിഹാരം ആവുകയുള്ളൂ
വെള്ളനൂർ ക്ലസ്റ്ററിലെ പ്രസി: ശശീധരൻ പുത്തൻവീട്ടിലും കർഷകൻ IV ചന്ദ്രനും. ഭാസ്കരൻ വലിയ മാങ്ങോട്ടും ആശങ്ക പങ്കുവച്ചു….
..,
നേന്ത്രവാഴ കർഷകർ ആശങ്കയിൽ

