Kerala kerala

ഓഫര്‍ തട്ടിപ്പ്: മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെയും പരാതി, 60,000 രൂപ കൈമാറിയെന്ന് ആരോപണം

തിരുവനന്തപുരം: മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഓഫര്‍ തട്ടിപ്പ് നടന്നെന്ന് പരാതി. മന്ത്രിയുടെ ഓഫീസിലെത്തി 60,000 രൂപ നല്‍കിയെന്ന ആരോപണവുമായി പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ സ്ത്രീകളാണ് രംഗത്തെത്തിയത്.

ജനതാദള്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് പണം വാങ്ങിയത്. മന്ത്രി കൃഷ്ണന്‍കുട്ടിയിലുള്ള വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, ആരോപണം തെളിയിച്ചാല്‍ ഓഫീസില്‍ നിന്ന് ഇറങ്ങാമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ എന്‍ ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുള്ളത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ എന്‍ ആനന്ദകുമാറിന്റെ വാദം. എന്നാല്‍ ഈ വാദം പൊളിക്കുന്നത് കൂടിയാണ് രേഖകള്‍. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!