Trending

പകുതി വില തട്ടിപ്പ് ; ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി

പകുതി വില തട്ടിപ്പ് കേസിലെ പ്രതിയായ സായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ന് കേസ് പരിഗണിക്കും. ആനന്ദ് കുമാറിന് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകി.സാമ്പത്തിക തട്ടിപ്പ് അടക്കം ഉള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഭയന്ന് ആനന്ദകുമാർ ഒളിവിൽ കഴിയുകയാണ്. എൻജിഒ കോൺഫഡറേഷന്റെ ചെയർമാൻ ആയിരുന്ന ആനന്ദകുമാർ പണം തട്ടിയെടുത്തു, വഞ്ചിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ആനന്ദകുമാറാണ് തട്ടിപ്പിന്റെ സൂത്രധാരനായ അനന്ദു കൃഷ്ണനെ പരിചയപ്പെടുത്തിയതെന്ന് മന്ത്രിമാർ ഉൾപ്പടെ പറഞ്ഞിരുന്നു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!