കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത. സമരത്തിന് ആഹ്വാനം ചെയ്ത സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദര്‍ശനവും ഉള്‍പ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.

