Trending

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാ ലോജിക്സൊല്യൂഷൻസ് അക്കൗണ്ട് സസ്പെൻറ് ചെയ് തതിൽ ദുരൂഹതയുണ്ട് യു.സിരാമൻ

സ്പ്രിംഗ്ളർ കരാർ വിവാദമായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്​സൈറ്റ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന സംശയം വ്യാപകമായി ഉയർന്നിരിക്കുകയാണ് സ്പ്രിംക്ലർ ഇന്ത്യയുടെ വെബ്​സൈറ്റ് മാസ്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നുള്ളതും ഇതോടൊപ്പം ചേർത്ത് കാണേണ്ടതാണ്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തുകയും പിണറായി വിജയൻ ഐടി വകുപ്പ് ഒഴിയുകയും ചെയ്യണം.

പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് ഈ വർഷത്തെ ജി എസ് ടി പോലും അടച്ചിട്ടുണ്ട് എന്നാൽ ഈ സ്ഥാപനത്തിന്റെ വെബ്​സൈറ്റിൽ ‘അക്കൗണ്ട് സസ്പെൻഡഡ്’ എന്നാണ് കാണുന്നത്. ഇതിനെ ചേർത്ത് വായിക്കുമ്പോൾ യാദൃശ്ചികമാണെന്ന് പറയാൻ കഴിയില്ല.

നാളുകൾ നീളുന്തോറും മുഖം മൂടികൾ ഓരോന്നായി അഴിഞ്ഞ് വീഴുകയാണ്. ഐ ടി സെക്രട്ടറിയെ കൊണ്ട് ഉത്തരവാദിത്തം ഏറ്റെടുപ്പിച്ച് കൈ കഴുകാനുള്ള പിണറായിയുടെ ശ്രമം വിലപ്പോവില്ല. ശക്തമായ പ്രക്ഷോഭ പരിപാടികൾ തന്നെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗത്ത് നിന്നും സർക്കാർ നേരിടേണ്ടി വരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!