Kerala kerala Local

അഴിയൂരില്‍ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി; 30,000 രൂപ പിഴ

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് രൂപീകരിച്ച ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കറി, സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ 15 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച ഡിസ്‌പോസിബിള്‍ കപ്പ്, കാരിബാഗ് എന്നിവ കണ്ടെടുത്തു. 30000 രൂപ പിഴയിടാക്കുന്നതിന് നോട്ടീസ് നല്‍കി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, ഉറവിട മാലിന്യ സംസ്‌കരണത്തിനും മലിന ജല പരിപാലനത്തിനും ഉള്ള സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.

ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തുടര്‍ച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.

പരിശോധനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ്, ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സ്റ്റാഫ് ഗിരീഷ് , ക്ലാര്‍ക്ക് അനീഷ്, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ ഹര്‍ഷ എന്നിവര്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!