Kerala kerala

ഓഫര്‍ തട്ടിപ്പ്: മാത്യു കുഴല്‍നാടന്‍ പണം വാങ്ങിയിട്ടില്ല; അനന്തു കൃഷ്ണന്‍

എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ കയ്യില്‍ നിന്ന് ഒരു രൂപപോലും വാങ്ങിയില്ലെന്ന് ഓഫര്‍ തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്‍. മുവാറ്റുപുഴ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.

മാത്യു കുഴല്‍നാടന്‍ ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ ഇതിനെതിരെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അനന്തുവിന്റെ തുറന്നുപറച്ചില്‍.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കൃഷ്ണന്‍ മുവാറ്റുപുഴ കോടതിയെ അറിയിച്ചു. സമാഹരിച്ച പണം മുഴുവനും ഈ പദ്ധതിക്കായി വിനിയോഗിച്ചെന്നും അനന്തു പറഞ്ഞു. അനന്തുവിനെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!