
വാഷിങ്‌ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അമേരിക്ക മരണസംഖ്യയിൽ നാല്പത്തതിനായിരം കടന്നു. ഒറ്റദിവസം കൊണ്ട് 4591 പേരാണ് അവിടെ മരണപ്പെട്ടത്. രോഗം ആദ്യം കണ്ടെത്തിയ ചൈനയിൽ തുടക്കത്തിൽ മരണം കണക്കാക്കിയതിലെ പിശക് തിരുത്തി പുതിയ കണക്ക് പുറത്തുവിട്ടു. ഇതനുസരിച്ച് അവിടെ 4632 പേരാണ് മരിച്ചത്. വെള്ളിയാഴ്‌ച ആരും മരിച്ചിട്ടില്ല. എന്നാൽ അക്കാര്യം അംഗീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഏറ്റവും അധികം മരണം സംഭവിച്ചത് ചൈനയിൽ ആണെന്നാണ് പ്രസിഡന്റ് ട്രംപ് വിമർശിക്കുന്നത്.
യൂറോപ്പിലെ മൂന്ന് രാജ്യങ്ങളിൽ ഒന്നരലക്ഷത്തിലധികവും രണ്ടിടത്ത് ഒരുലക്ഷത്തിലധികവും രോഗം സ്ഥിരീകരിച്ചു.ഇറ്റലിയിൽ മരണം 22745. ബ്രിട്ടനിൽ 8 ആകെ മരണം 14,576,സ്‌പെയിനിൽ 585 പേർ കൂടി മരിച്ചതോടെ മരണം 19478 ആയി. ബെൽജിയത്തിൽ 313 പേർ കൂടി മരിച്ചതോടെ അയ്യായിരം കടന്നു. 36,138 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഫ്രാൻസിൽ 18500 കടന്നു. ഇറാനിൽ മരണസംഖ്യ അയ്യായിരത്തോടടുക്കുന്നു. ആഫ്രിക്കയിൽ മൂന്ന് ലക്ഷത്തോളം പേർ മരിച്ചേക്കാമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ പഠനത്തിൽ പറയുന്നു.

