News

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കില്ല : കേന്ദ്ര സർക്കാർ

തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന്റെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകി.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരുന്നു ഹരജി. കേരളം കൊണ്ട് വരാൻ തയ്യാറാണങ്കിൽ അതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് കോടതി വാക്കാൽ ആരാഞ്ഞു.അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കേരളം തയ്യാറാണോ എന്നും കോടതിചോദിച്ചു. ഇക്കാര്യത്തിൽ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഒരു തീരുമാനം എടുക്കാൻ ആവില്ല. മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി വന്നാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുമെന്നു കേന്ദ്രമറിയിച്ചു. .ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടാതെ മെഡിക്കൽ ടീമിനെ അയക്കാൻ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!