Kerala kerala

പാതി വില തട്ടിപ്പ്; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി പി സരിന്‍

പാലക്കാട്: ഓഫര്‍ തട്ടിപ്പില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി പി.സരിന്‍. നജീബ് തന്റെ സംഘടനയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയെന്ന് സരിന്‍ ആരോപിച്ചു. കോര്‍പ്പറേറ്റുകളില്‍ നിന്നും ഭീമമായ തുക സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും നജീബ് കാന്തപുരം മുദ്ര ഫൗണ്ടേഷനെ ഉപയോഗിച്ചു. എംഎല്‍എ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററും സരിന്‍ പുറത്തുവിട്ടു . ഗുണഭോക്താക്കളില്‍ നിന്നും പണം തട്ടിയതിന്റെ രേഖകളും ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’

അഥവാ 38 വോട്ടിന് പെരിന്തല്‍മണ്ണക്കാരെ മറിച്ച് വില്‍ക്കുന്ന എംഎല്‍എ

സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്‌ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നു വേണം മനസ്സിലാക്കാന്‍.

നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കള്ളപ്പണം വെളുപ്പിച്ച് എടുക്കാന്‍ ഉള്ള ഒരു വഴി മാത്രമല്ലായിരുന്നു. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഒരേ സമയം ആളുകളില്‍ നിന്ന് പണം തട്ടിക്കാന്‍ കൂട്ടുനിന്നതിനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് ജനപ്രതിനിധിയായ ഒരാള്‍ തന്റെ പദവി ദുരുപയോഗം ചെയ്യുന്നതിനും ഉള്ള തെളിവുകളാണ് പുറത്തുകൊണ്ടുവരുന്നത്.

എംഎല്‍എ ക്ക് ഈ തട്ടിപ്പില്‍ നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തു വരിക തന്നെ ചെയ്യും. പറഞ്ഞു പറ്റിച്ച ആളുകള്‍ക്ക് എംഎല്‍എ തന്റെ സ്വന്തം പോക്കറ്റില്‍ നിന്നോ, ഫൗണ്ടേഷന്റെ പേരില്‍ നടക്കുന്ന വെട്ടിപ്പ് പണത്തില്‍ നിന്നോ, ഇനി മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് തന്നെയോ തുക മടക്കി നല്‍കും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട.

തട്ടിപ്പ് പരിപാടിക്ക് പോയി ഉദ്ഘാടകന്‍ ആയതോ, പോസ്റ്ററില്‍ ഫോട്ടോ വന്നതോ അല്ല എംഎല്‍എ ചെയ്ത ഗുരുതരമായ കുറ്റം. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഈ തട്ടിപ്പിന് ആളെ ചേര്‍ക്കുന്ന വിധം ഗുണഭോക്താക്കളെ നേരിട്ട് തെരഞ്ഞെടുത്ത്, അവരില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകള്‍ പുറത്ത് വരും. കോടികളാണ് ഇങ്ങനെ പിരിച്ചെടുത്തത്.

എംഎല്‍എ പദവി ദുരുപയോഗം ചെയ്തതിന്റെ അടക്കം നിയമപരമായ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. മുദ്ര ഫൗണ്ടേഷന്റെ പേരില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ലീഗിന്റെ അഭിവന്ദ്യനായ ഹൈദരാലി ശിഹാബ് തങ്ങളുടെ അടക്കം പേര് ദുരുപയോഗം ചെയ്തു തന്നെ ഈ തട്ടിപ്പിന് ആളെ കൂട്ടണമായിരുന്നോ? മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ട തന്റെ നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ ?

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!