Trending

അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലെത്തി

അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം അമൃത്‌സറിലെത്തി. അമേരിക്കൻ സൈന്യത്തിന്റെ സി-117 വമ്പൻ സൈനിക വിമാനത്തിലാണ് ഇവർ എത്തിയത്. കൂടുതൽപേരും പഞ്ചാബ്, ഹരിയാന സംസ്ഥാനത്ത് നിന്നും ഉള്ളവരായതിനാൽ അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. രാവിലെ എത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അൽപം മുൻപ് മാത്രമാണ് വിമാനം ലാൻഡ് ചെയ്‌തത്. അമൃത്‌സറിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഏവിയേഷൻ ക്ളബിലേക്കുള്ള വഴി അമൃത്‌സർ പൊലീസ് സുരക്ഷ ശക്തമാക്കി അടച്ചു..ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. 1 വിമാനത്താവളത്തിൽ എത്തുന്നവർക്ക് വേണ്ടി പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ടെന്നനും പഞ്ചാബ് സർക്കാർ അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!