Local

ലോക്ഡൗണ്‍ കാലത്തെ കരകൗശല നിര്‍മാണം; ഈര്‍ക്കിളുകളാല്‍ വീടുകള്‍ നിര്‍മിച്ച് ഹാരിസ്

കോവിഡ് 19 തീര്‍ത്ത ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നു എല്ലാവര്‍ക്കും ബോറടി പതിവാണ്. എന്നാല്‍ ആ ബോറഡിയെ ക്രിയാത്മകമായി ഉപയോഗിച്ചാലോ.
ഈ ഒഴിവ്കാലത്ത് ഈര്‍ക്കില്‍ കൊണ്ട് മനോഹരങ്ങളായ അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് പന്തീര്‍പാടം കിഴക്കേക്കരായില്‍ മൂന്ന്കണ്ടതില്‍ താമസിക്കും ഹാരിസ്. വര്‍ഷങ്ങക്ക് മുന്‍പ് വയനാട്ടില്‍ നിന്ന് പന്തീര്പാടത്തേക്ക് താമസം മാറിവന്ന ഹാരിസ് ടൈലര്‍ ജോലിക്കാരന്‍ ആയിരുന്നു. പിന്നീട് പതിനെട്ടു വര്‍ഷത്തോളം പ്രവാസി ആയിരുന്ന ഹാരിസ് ഇപ്പോള്‍ ഒരു ഹോളോപ്രിക് കമ്പനിയില്‍ പാട്‌നര്‍ ആണ്.

ഈ കൊറോണ കാലത്ത് വീട്ടില്‍ ഇരുന്നു മുഷിഞ്ഞപ്പോള്‍ വെറുതെ നേരമ്പോക്കായി തുടങ്ങിയതാണ് കരകൗശല നിര്‍മാണം. സ്‌കൂളില്‍ പടിക്കുമ്പോള്‍ ഹാരിസ് ചെറിയതോതില്‍ കരകൗശല വസ്തൂക്കള്‍ നിര്‍മിച്ചിരുന്നു എങ്കിലും ഹാരിസിന്റെ വീട്ടുകാരും സുഹൃത്തുക്കളും വളരെ തമാശയോടെയായിരുന്നു ഇത് കണ്ടിരുന്നത്. ആര്‍ക്കും ഹാരിസിന്റെ ഈ കഴിവിനെപ്പറ്റിയറിയില്ലായിരുന്നു.

വെറുതേ കൂട്ടിയിട്ട ഈര്‍ക്കിളുകള്‍ മനോഹരമായ വീടിന്റെ രൂപമായപ്പോഴാണ് എല്ലാവര്‍ക്കും ഇത് ഒരു അത്ഭുതമായത്. ഹാരിസിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞതും അപ്പോള്‍ തന്നെ. മനോഹരമായ വീടിന്റെ രൂപങ്ങളാണ് ഹാരിസ് നിര്‍മിക്കുന്നത്. നമ്മള്‍ ഒട്ടും ശ്ര്ദ്ദിക്കാത്ത ഈര്‍ക്കിള്‍ കമ്പുകള്‍ കൂട്ടിവെച്ചാണ് ഇവയുടെ നിര്‍മ്മാണം. പച്ച ഈര്‍ക്കിള്‍ ഉണക്കിയ ശേഷമാണ് ഉപയോഗിക്കുക. ഭാര്യ അലീമയും മൂന്ന് മക്കളുമാണ് ഇതിന് സഹായിക്കുന്നത്. സ്വന്തം വീടിന്റെ രൂപം നിര്‍മിച്ചായിരുന്നു തുടക്കം. പിന്നീട് വേറെയും വീടുകള്‍ ഉണ്ടാക്കി. റൂമുകളും വരാന്തയും ബാത്‌റൂമും എല്ലാം അടങ്ങിയ ഒരു പൂര്‍ണരൂപമായി തന്നെയാണ് നിര്‍മാണം. കാര്‍ഡ്‌ബോര്‍ഡും ഇതിനായി ഉപയോഗിക്കുന്നു. പത്ത് ദിവസത്തോളമാണ് വീട് നിര്‍മിക്കാന്‍ സമയമെടുത്തത്.

കൊറോണ കാലം വെറുതേ കളയാതെ ക്രിയാത്മകമായി ഒരോരുത്തരും ഉള്ളിലുള്ള കഴിവുകള്‍ പുറത്തെടുത്ത് ഉപയോഗിക്കുക എന്ന ഒരു സന്ദേശമാണ് ഹാരിസ് തന്റെ ഈ പ്രവൃത്തിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് കണ്ട് പലരും ഇത്തരം പ്രവൃത്തികളിലേക്ക് നീങ്ങുമെന്നും ഹാരിസ് പ്രതീക്ഷിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!