Trending

ലഹരി വ്യാപനം സാമൂഹികാന്തരീക്ഷത്തെ തകിടം മറിക്കും : കാന്തപുരം

കോഴിക്കോട്: അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി കൊലപാതകങ്ങൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഈ പ്രവണത സ്വസ്ഥമായ സാമൂഹിക അന്തരീക്ഷത്തെ തകിടം മറിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിയന്ത്രിക്കാനും കുറ്റകൃത്യങ്ങൾക്ക് വലിയ ശിക്ഷ നൽകാനും സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ശഅബാൻ മാസത്തിന്റെ പവിത്രതയും റമളാൻ മുന്നൊരുക്കവും എന്ന വിഷയത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.

ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത മഹ്ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ബശീർ സഖാഫി കൈപ്പുറം, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുസത്താർ കാമിൽ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ കരീം ഫൈസി, റാസി നൂറാനി സംബന്ധിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!