Kerala kerala

ഗ്രീഷ്മയ്ക്ക് കുറ്റബോധമില്ല; ജയിലില്‍ കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്‌സോ കേസ് പ്രതിയും; പ്രധാന ഹോബി ചിത്രരചന

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്‍ഡായ തടവുകാരിയാണെന്നും അധികൃതര്‍ പറയുന്നു. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്.

മൂന്നു കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയുമാണ് ഗ്രീഷ്മയ്‌ക്കൊപ്പമുള്ളത്. ജയിലില്‍ മകളുടെ ദുര്‍വിധി കണ്ട് അച്ഛനും അമ്മയും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മയുടെ ഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മയ്ക്ക് നല്‍കിയിട്ടില്ല.

അറസ്റ്റ് കഴിഞ്ഞ് 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിലും ചുറ്റുപാടും പരിചിതമാണ്. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!