Trending

മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്.ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഹരികുമാറിന്റെ മരിച്ചത്. ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ജനുവരി 15നാണ് ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരുക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഹരിദാസൻ മരിക്കുകയായിരുന്നു. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ ഉടൻ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!