National

ഇമ്രാന്‍ ഖാന് വീണ്ടും കുരുക്ക്; ഭൂമി അഴിമതി കേസില്‍ 14 വര്‍ഷം തടവ്; ഭാര്യയ്ക്ക് ഏഴ് വര്‍ഷം

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിക്കും വീണ്ടും ജയില്‍ ശിക്ഷ. ഇമ്രാന് 14 വര്‍ഷവും ബുഷ്‌റയ്ക്ക് ഏഴ് വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്. ഖാന്റെ അല്‍ ഖാദര്‍ യൂണിവേഴ്‌സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അധികാര ദുര്‍വിനിയോഗവും അഴിമതിയും സംബന്ധിച്ച കേസിലാണ് ഒടുവിലെ വിധി. ഇമ്രാന്‍ മറ്റ് കേസുകളില്‍ ജയിലില്‍ കഴിയുകയാണ്.

ഇമ്രാന് 1 ദശലക്ഷം പാക്കിസ്ഥാന്‍ രൂപയും ബുഷറയ്ക്ക് അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്. ഡിസംബര്‍ മുതല്‍ മൂന്ന് തവണ മാറ്റിവച്ച കേസിലാണ് ഇന്നത്തെ വിധി. 2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇമ്രാന്‍ ജയിലിലായതിന് ശേഷമാണ് ഈ കോടതി അവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ബുഷറയെ കോടതി പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!