Trending

കടുവ കാണാമറയത്ത്

പുല്‍പള്ളി: പത്ത് ദിവസമായി വയനാട് പുൽപ്പള്ളിയിലെ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തുന്ന കടുവക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 വയസ് പ്രായമുള്ള കടുവയാണ് നാട്ടിലിറങ്ങിയത് എന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.തുടർച്ചയായ മൂന്നു ദിവസങ്ങളിലും കടുവ ആടുകളെ കൊന്നിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാൻ കടുവക്കായിരുന്നില്ല. വിശന്നിരിക്കുന്ന കടുവ കൂടുതൽ അപകടകാരിയാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.ഒരാഴ്ചയ്ക്കിടെ അഞ്ച് ആടുകളെ കൊല്ലുകയും പ്രദേശവാസികൾ നേരിൽ കാണുകയും ചെയ്ത കടുവയെ പിടികൂടാൻ ഇനിയും വനംവകുപ്പിനായിട്ടില്ല. പുൽപ്പള്ളി പഞ്ചായത്തിലെ 8 ,9 ,11 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!