
കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റല്‍ സ്ഥാപക ഡോക്ടര്‍ പി.എലളിത നിര്യാതയായി. ഏറ്റെ കാലമായി അസുഖബാധിതയായിരുന്നു. എരഞ്ഞിപാലത്തെ മലബാര്‍ ഹോസ്പിറ്റലിലെ പ്രശസ്തഡോക്ടര്‍ മണിയാണ് ഭര്‍ത്താവ്. അഞ്ചു തവണ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഡോക്ടർ മരണത്തിനു് കീഴടങ്ങുകയായിരുന്നു. എഴുത്തുകാരി കൂടിയായിരുന്നു ഡോക്ടര്‍ ലളിത. നിരവധി കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ നിറസാന്നിദ്ധ്യമായിരുന്നു.
ഐഎംഎ വനിതാവിഭാഗം മുന്‍ ചെയര്‍പേഴ്സണായിരുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ആന്റ് യൂറോളജി സെന്റര്‍ ചെയര്‍പേഴ്സണായും സേവനം അനുഷ്ഠിച്ചിരുന്നു. എകമകള്‍ മിലിമോണി ഡോക്ടറാണ്. മരുമകന്‍ ഡോക്ടര്‍ മിലി
സംസ്‌കാരം നാളെ (13-04-2020-തിങ്കള്‍) വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍

