
തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്; മേഖലമഹല്ല് കോഡിനേഷൻകമ്മറ്റി മദ്രസകള്‍ വിട്ട് നല്‍കും, ആവശ്യമായ നടപടി സ്വീകരിക്കണം
പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി
കുന്ദമംഗലത്ത് പ്രവാസികളായ മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തിരിച്ചെത്തുന്ന പ്രവാസികളെയെല്ലാം സ്വീകരിക്കാന്‍ പഞ്ചായത്ത് ഒരുക്കമാണെന്നും അതിനുള്ള എല്ലാ സൗകര്യം ഒരുക്കുമെന്നും പ്രസിഡന്റ് ലീന വാസുദേവന്‍ പറഞ്ഞു.
നേരത്തെ പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. താമസ സൗകര്യം ഉള്‍പ്പെടെ എല്ലാസൗകര്യവും ഒരുക്കുകയും കൂടാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്നും യുഡിഎഫ് ഭരണസമിതിയോട് ആവശ്യപ്പെട്ടതായി നേതാക്കളായ ഒ. ഉസ്സൈന്‍, ബാബു നെല്ലൂളി എന്നിവര്‍ പറഞ്ഞു.
പ്രവാസികള്‍ എത്തിയാല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ മദ്രസകളും പള്ളികളും വിട്ടുനല്‍കുമെന്ന് നേരത്തെ കുന്ദമംഗലത്തെ മഹല്ല് കമ്മറ്റികള്‍ വ്യക്തമാക്കിയിരുന്നു. കുന്ദമംഗലം മേഖലയിലെ സൗകര്യപ്രദമായ മദ്റസകളും മറ്റു സ്ഥാപനങ്ങളും വിട്ടുനല്‍കുവാനും. അവര്‍ക്ക് ആവശ്യമായ താമസ സൗകര്യവും, ഭക്ഷണവും, പരിചരണത്തിന്നാവശ്യമായ ആരോഗ്യ സഹായവും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനുമാണ്
കുന്ദമംഗലം മേഖലാ കോ ഓഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചത്. ഓൺലൈൻ മീറ്റിംഗ് സൈനുദ്ദീൻ നിസാമി നിയന്ത്രിച്ചു.
പ്രയാസം അനുഭവിക്കുന്നതും അല്ലാത്തതുമായ മുഴുവൻ പ്രവാസികൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്താനായി
ഏറ്റവും മാന്യമായ രീതിയിലുള്ള അടിയന്തിര സഹായ പാക്കേജ് കേന്ദ്രവും കേരളവും പ്രഖ്യാപിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

