കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്ത് ഏഴാം വാര്‍ഡ് വനിതാ ലീഗ് മെഗാ കുടുംബ സംഗമം ‘പ്രതീക്ഷ 2025’ ശ്രദ്ധേയമായി. പന്തീര്‍ പാടം സെഞ്ച്വറി ഹാളില്‍ നടന്ന കുടുംബ സംഗമം ദേശീയ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ: നൂര്‍ബീന റഷീദ് ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ എ.പി. സഫിയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ലീഗ് സിക്രട്ടറി സറീന ഹസീബ് മുഖ്യപ്രഭാഷണം നടത്തി. നിസാം കാരശ്ശേരി ക്ലാസ്സെടുത്തു. ഖാലിദ് കിളി മുണ്ട, എം.ബാബുമോന്‍, സി.പി. ശിഹാബ്, സുഹൈല തയ്യില്‍, മുഹസിന മുനവ്വര്‍ , പി.ജസ്‌ന ,വി.പി. അബൂബക്കര്‍,ഷമീം മൂന്നുകണ്ടത്തില്‍, റിയാസ്, നജീബ് പാലക്കല്‍, ഫാത്തിമ ജസ്ലി, ഷഹര്‍ബാന്‍ഗഫൂര്‍, ടി.കെ. സൗദ, ,ശംസാത പ്രസംഗിച്ചു. എ.സി. ആയിഷാബി , നസീബ സി.കെ. സുലൈഹ പി.പി. സാബിറ , എന്നിവര്‍ നേതൃത്വം നല്‍കി. വനിതകള്‍ക്കായി സംഘടിപ്പിച്ച മൈലാഞ്ചി മല്‍സരത്തിലും, കൈപ്പുണ്യ മത്സരത്തിലും വിജയികളായവര്‍ക്ക് അഡ്വ :നൂര്‍ബീന റഷീദ് സമ്മാനദാനം നടത്തി.
മെഗാ കുടുംബ സംഗമം ‘പ്രതീക്ഷ 2025’ ശ്രദ്ധേയമായി

