Kerala kerala

വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം; ശിക്ഷാവിധിയില്‍ കൃപേഷിന്റെ പിതാവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടണമെന്നായിരുന്നു ആഗ്രഹം എന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. വിധിയില്‍ സന്തോഷമുണ്ടെന്നും അപ്പീലിന് പോകുന്നകാര്യം പിന്നീട് തീരുമാനിക്കുമെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. പത്ത് പ്രതികള്‍ക്കാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്.

‘വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങടെ ആഗ്രഹം. അത് കിട്ടിയില്ല. വിധിയില്‍ സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎല്‍എക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാര്‍ട്ടിയുമായും പ്രൊസിക്യൂഷനുമായും തീരുമാനിച്ചതിന് ശേഷം അപ്പീലിന് പോകുന്നകാര്യം തീരുമാനിക്കും’-കൃപേഷിന്റെ പിതാവ് പറഞ്ഞു

ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ , മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കകന്‍ എന്നീ നേതാക്കള്‍ക്ക് 5 വര്‍ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!