Trending

ലോക് ഡൗണിലും കുട്ടികളെ ചേർത്തുപിടിച്ച് മർകസ് ബോയ്സ് സ്കൂൾ

 
കുന്ദമംഗലം: കോവിഡ് 19 പരത്തിയ ആശങ്കയിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീട്ടിലിരിക്കുകയാണ്. പുറത്തെ ജോലികൾ ഒന്നും ഇല്ലാത്തതിനാൽ  കുട്ടികളെ വീട്ടിനുള്ളിൽ അടക്കിയിരുത്തുക വളരെ പ്രയാസമായിരിക്കും എന്നാണ് രക്ഷിതാക്കളും കരുതിയിരുന്നത്. എന്നാൽ മർകസ് സ്കൂളിലെ കുട്ടികൾക്ക് അങ്ങിനെയല്ല. ദിവസവും വെവ്വേറെ ടാസ്കുകളാണ് അധ്യാപകർ നൽകുന്നത്. അതുവഴി അവർ പുറത്തെടുത്ത കഴിവുകൾ ആരെയും ആഴ്ചര്യപ്പെടുത്തുന്നതാണ്. പഠനം, സഹജീവി സ്നേഹം, വിനോധം, കൃഷി തുടങ്ങി എല്ലാത്തിനും കൈ നോക്കേണ്ടതുണ്ട് കുട്ടികൾ എന്ന് പഠിപ്പിക്കുകയാണ് അധ്യാപകർ. സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പം രക്ഷിതാക്കളുടെ പിന്തുണയും ചേർന്നതോടെ വീട്ടിലെ ചടച്ചിരിപ്പ് മാറിയെന്ന് കുട്ടികളും പറയുന്നു. എസ്എസ്എൽസി വിദ്യാർഥികളുടെ സീരീസ് പരീക്ഷകളാണ് പ്രധാനം. എല്ലാ ദിവസവും നടക്കാ നുള്ള വിഷയങ്ങൾ പഠിക്കാൻ വാട്സാപ് വഴി നൽകുന്നു. വീട്ടിലിരുന്ന് കുട്ടികൾ ഉത്തരങ്ങൾ തയ്യാറാക്കുക വഴി പഠനവുമായി ബന്ധം വിടാതിരിക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു. ഒപ്പം ആറ് നോവലുകൾ വരെ വായിച്ച് തീർത്തവരും ഉണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ പക്ഷികൾക്കായി കുടിനീർ സൗകര്യങ്ങൾ ഏർപ്പെടുത്തിയതാണ് മറ്റൊരു ടാസ്ക്. ഇരുനൂറോളം വിദ്യാർഥികളാണ് അവരുടെ വീടുകളിൽ ഇതിനോടകം കുരുവി ക്കൊരുകുടം  പദ്ധതി നടപ്പാക്കിയത്. മുതിർന്ന കുട്ടികൾ യൂട്യൂബ് ചാനൽ തുറന്നാണ് അവരുടെ ആശയങ്ങൾ പങ്ക് വെക്കുന്നത്. സ്കൂളിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന മെഗാ ഓൺലൈൻ ക്വിസ് മത്സരമാണ് എല്ലാവരും  കൗതുകത്തോടെ പങ്കെടുക്കുന്ന മറ്റൊരു ഇനം. യുപി, ഹൈസ്കൂൾ വെവ്വേറെ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും സ്കൂൾ വാഗ്ദാനം ചെയ്തിട്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!