Local

ലോക്ക് ഡൗണിലും മുടങ്ങുന്നില്ല കുറ്റ്യാടി എം.എല്‍.എ യുടെ കാരുണ്യ വായ്പ്

കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ളയുടെ കാരുണ്യ പദ്ധതിയാണ് ആര്‍ദ്രം. രോഗപീഡയാല്‍ കഷ്ടപ്പെടുന്ന, സ്ഥിരമായി മരുന്ന് കഴിക്കുന്ന ദരിദ്ര ജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് വാങ്ങി നല്‍കുകയായിരുന്നു എം എല്‍ എ. കുറ്റ്യാടി സി എച്ച് സെന്റര്‍ മുഖേനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ സേവനമുപയോഗിക്കുന്ന പാവപ്പെട്ട രോഗികള്‍ക്കായാണ് ഈ സേവനം തുടങ്ങിയത്.

ചികിത്സക്ക് പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞ് എം എല്‍ എ ഓഫീസിലെത്തുന്നവരിലേക്ക് കൂടി പിന്നീടിത് വ്യാപിപ്പിച്ചു. പൊതുപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ജീവിതമാര്‍ഗമേതുമില്ലാത്ത പാവപ്പെട്ട രോഗികള്‍ കൂടി പതിവായി മരുന്ന് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് പദ്ധതിക്ക് ചെലവായത്.

കോവിഡ് മാരിയുടെ ദുരിതവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ചികിത്സ മുടങ്ങിയെന്ന പ്രതിസന്ധിയുമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ക്കായി മുറവിളി വന്നുകൊണ്ടിരുന്നു. കാര്‍ഡിയാക് , കാന്‍സര്‍, കിഡ്‌നി രോഗികള്‍ മരുന്ന് കിട്ടാതെ കഷ്ടത്തിലായി. ഡയാലിസിസ് ആവശ്യമുള്ളവര്‍ പോലും ദുരിതത്തിലായി. ഇവിടെയും എം എല്‍ എ കാരുണ്യഹസ്തവുമായി കടന്ന് ചെന്നു. മരുന്ന് വിതരണ പദ്ധതി വിപുലമായി.

യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വെറ്റ്ഗാര്‍ഡാണ് ആദ്യഘട്ടത്തില്‍ വിതരണം മെഡിചെയിനിലിലൂടെ നിര്‍വഹിച്ചത്.സര്‍ക്കാര്‍ നിയന്ത്രണം മൂലം മെഡിചെയിന്‍ നിലച്ചതോടെ സഹായവുമായി പോലീസ് തന്നെ എം എല്‍ എ യുടെ കൂടെ നിന്നു.വടകര റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര, നാദാപുരം, കുറ്റ്യാടി, തൊട്ടില്‍പാലം,പയ്യോളി പോലീസ് സ്റ്റേഷനുകളിലെ സര്‍ക്ള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെകര്‍ മാര്‍, സിവില്‍ പോലീസ് ആഫീ സര്‍മാര്‍ എന്നിവര്‍ കൈകോര്‍ത്തതോടെ പദ്ധതി മുടക്കമില്ലാതെ തുടരുകയാണ്.

ഖത്തര്‍ കുറ്റ്യാടി മണ്ഡലം കെ എം സി സി യും കുറ്റ്യാടി സി എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മറ്റിയുമായിരുന്നു ആദ്യഘട്ടം ഇതിന്റെ ചെലവ് വഹിച്ചിരുന്നത്. ഗുണഭോക്താക്കള്‍ കൂടിയതോടെ ഉദാരമതികളും കാരുണ്യ പ്രവര്‍ത്തനത്തില്‍ തല്‍പരരുമായ എം എല്‍ എ യുടെ സുഹൃത്തുക്കള്‍ കുടി പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു.നാല് വര്‍ഷമായി മുടങ്ങാതെ നടന്ന് വരുന്ന ഈ ജീവകാരുണ്യ പദ്ധതി കോവിഡ് പ്രതിസന്ധിയെയും അതിജീവിച്ച് മുന്നേറുകയാണ്.പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ ജനപ്രീതിക്ക് ഈ പദ്ധതിയും ഒരു കാരണമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!