Local Trending

എക്സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് റൈഡില്‍ വീണ്ടും വാഷ് കണ്ടെടുത്തു

കോഴിക്കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ വീണ്ടും വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൂനൂര്‍ പുഴയുടെ തീരത്ത് നടത്തിയ പരിശോധനയില്‍ കുരുവട്ടൂര്‍ പൊയില്‍ത്താഴം ഭാഗത്ത് നിന്നുമാണ് 260 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. ലോക്കൗട്ടിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് വ്യാജമദ്യ നിര്‍മാണം സജീവമാണെന്ന പരാതിയില്‍ ഇവിടെ എക്‌സൈസ് രഹസ്യനിരീക്ഷണം നടത്തി വരികയായിരുന്നു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട്,സി.ഇ.ഒ.മാരായ ദിനോബ്, ബിനീഷ് ക്യമാര്‍, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!