kerala Kerala

മന്ത്രിമാറ്റ തീരുമാനം കേന്ദ്രനേതൃത്വം സ്വീകരിക്കും; തോമസ് കെ തോമസ്

തിരുവനന്തപുരം: ശരദ് പവാര്‍ വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ചക്ക് പോയതെന്ന് തോമസ് കെ. തോമസ്. മന്ത്രിമാറ്റ തീരുമാനം കേന്ദ്രനേതൃത്വം സ്വീകരിക്കും. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ താന്‍ കാണുന്നുണ്ടെന്നും വിവാദങ്ങളിലേക്ക് കടക്കരുതെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എ.കെ. ശശീന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ക്കുന്ന മന്ത്രിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രിമാറ്റം അവരുടെ പാര്‍ട്ടി കാര്യമാണ്. മന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണുള്ളതെന്നും ടി.പി വ്യക്തമാക്കി.

എന്നാല്‍ എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമാകും. പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവണമെന്നതാണ് തന്റെ ആവശ്യം. പി.സി.ചാക്കോ, തോമസ് കെ. തോമസ് എന്നിവര്‍ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!