കുന്ദമംഗലം; അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ കുന്ദമംഗലത്തിന്റെ വിവിദ ഭാഗങ്ങളില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഉദാരമതികളുടെ സഹായത്തോടെയാണ് ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കിറ്റുകള്‍ വിതരണം ചെയ്തത്. വിതരണത്തിന് ഹാരിസ് കുഴിമയില്‍, അശോക് രാജ്, സുനീര്‍ പി.പി, ജസീര്‍, ജസീല്‍, റെജിന്‍ ദാസ്, നൗഷാദ്, സുബൈദ, ബാബു, സയാന്‍ ഷമീര്‍, ഹിഷാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേരളത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ അഡ്വക്കറ്റ് ഷമീര്‍ കുന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നുണ്ട്. നേരത്തെ ആദ്യഘട്ടത്തില്‍ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തിരുന്നു.

