Trending

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം;പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ

ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘമാണ് ശിപാർശ ചെയ്തത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി രക്ഷിതാക്കളെ അറിയിക്കണം. നവജാത ശിശുവിന്റെ വൈകല്യത്തിൽ ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ധ സംഘം.അതേസമയം വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ഡോക്ടേഴ്സിനെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അനോമലി സ്കാനിംഗിൽ ഗുരുതര വൈകല്യങ്ങൾ മാത്രമെ കണ്ടെത്താൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറിആരോപണ വിധേയരായ ഡോക്ടേഴ്സിന് എതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല. അനോമലി സ്കാനിംഗിൽ കണ്ടെത്താൻ കഴിയുന്നത് ഗുരുതര വൈകല്യങ്ങൾ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗർഭിണിയായ യുവതിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്
നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല.മലർത്തികിടത്തിയാൽ കുഞ്ഞിൻറെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!