Trending

ബോഗയ്ന്‍വില്ല ഒടിടിയിലേക്ക്;ഡിസംബര്‍ 13 മുതല്‍ സോണി ലൈവ് പ്ലാറ്റ്‌ഫോമില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബോഗയ്ന്‍വില്ല ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബര്‍ 13 മുതല്‍ സോണി ലൈവ് പ്ലാറ്റ്‌ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല .ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 36.70 കോടി ആണ്. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 57 ദിനങ്ങള്‍ക്കിപ്പുറമാണ് ഒടിടിയില്‍ എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

11 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി തിരിച്ചെത്തിയ ചിത്രം കൂടിയായതിനാല്‍ ബോഗയ്ന്‍വില്ല ഏറെ ശ്രദ്ധ നേടിയിരുന്നു. അമല്‍ നീരദിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ആദ്യ ചിത്രവും ഇതാണ്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.

യുവ എഴുത്തുകാരന്‍ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനുമാണ് നിര്‍മാണം. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വിനായക് ശശികുമാര്‍ – സുഷിന്‍ ശ്യാം കോംബോ സംഗീതം നിര്‍വഹിച്ച ചിത്രം കൂടിയാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!