Trending

ലോക്ക് ഡൗണ്‍ കാലത്തും ഡബിള്‍ബെല്ലില്‍ ഓടുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍

ലോക്ക് ഡൗണ്‍ കാലത്തും ഡബിള്‍ബെല്ലില്‍ ഓടുന്ന ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറെ പരിചയപ്പെടാം. കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായും വെള്ളന്നൂര്‍ കാര്‍ഷിക ഗ്രാമത്തിലെ സജീവ കര്‍ഷകനായും സാമൂഹിക മേഖലയില്‍ നിറസാന്നിധ്യമായും വ്യക്തിമുദ്ര പതിപ്പിച്ച സുനില്‍. എന്നാല്‍ ഇത്തവണ സുനില്‍ ശ്രദ്ദനേടുന്നത് ഒരു തനി നാടന്‍ കര്‍ഷകനായിട്ടാണ്. ലോക് ഡൗണ്‍ കാലത്ത് ഭക്ഷണത്തിനായി എല്ലാവരും ബുദ്ധിമുട്ടുമ്പോള്‍ നല്ല നാടന്‍ പച്ചക്കറി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയാണ് സുനില്‍ മാതൃകയായത്.

പച്ചക്കറികള്‍ സ്വീകരിക്കാന്‍ സുനിലിന്റ കൃഷിയിടത്തില്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ബീനയും, വൈസ് പ്രസിഡന്റ് ടി.എ രമേശനും നേരിട്ടെത്തി. പറമ്പിലും വയലിലും ജൈവരീതിയില്‍ കപ്പയും വിവിധ തരം കിഴങ്ങുവര്‍ഗ്ഗങ്ങളും ചേമ്പും ചേനയും, നേന്ത്രന്‍, മൈസൂര്‍, പൂവന്‍, കുന്നന്‍, ഞാലിപ്പൂവന്‍ വാഴകളും സുലഭമായി കൃഷി ചെയ്യുന്നു. കൂടാതെ ചീരയും വെണ്ടയും കോവലും കക്കിരിയും വയലില്‍ കൃഷി ചെയ്യുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം വയലില്‍ വിളയിച്ച നവര നെല്ല് കൊയ്ത്ത് ഉത്സവമായി വിളവെടുത്തിരുന്നു.
ഈ കൊറോണ കാലത്തും പഴമയുടെ നേരും ചൂരും ചോരാതെ കാര്‍ഷിക മണ്ണില്‍ വിയര്‍പ്പൊഴുക്കുകയാണ് സുനില്‍, സഹായികളായി ഭാര്യ പ്രഭ ശ്രീയും (LD മലപ്പുറം നഗരസഭ) മകനും മകളും കൂടെ നില്‍ക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!