National

കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി,പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല-കെ സുരേന്ദ്രന്‍

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട കെ സുരേന്ദ്രന്‍ രംഗത്ത്.കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി.പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല.പാലക്കാട്‌ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്.ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്സംസ്ഥാന ഗവണ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷത്തിന് ചേലക്കരയിൽ വിജയിക്കാനായില്ല.പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു.അതില്‍ ആത്മ പരിശോധന നടത്തും.ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഈ ശ്രീധരന് ലഭിച്ചത് എല്ലാം ബിജെപി വോട്ടുകളല്ല. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് രാഷ്ട്രീയ വോട്ടുകൾ ആയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ വോട്ട് എങ്ങനെ കുറഞ്ഞു എന്ന് ആത്മപരിശോധന നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ആവശ്യമായ പ്രവർത്തനം നടത്തി ജന പിന്തുണ നേടും.ഉപതെരഞ്ഞെടുപ്പിലെ ഫലം കേരളത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല.ഇത് എല്ലാ ഉപതെരഞ്ഞെടുപ്പിലും സംഭവിക്കുന്ന പ്രതിഭാസം മാത്രമാണ്.കോൺഗ്രസ്സ് അതിഭീകരമായി വർഗീയ ശക്തികളുമായി കൂട്ടുചേർന്ന് പ്രചാരണം നടത്തി.ഡിഎംകെ വരെ ജയിക്കും എന്നല്ലേ പറഞ്ഞത്.ബിജെപി മാത്രമല്ലല്ലോ പറഞ്ഞത്.സ്വതന്ത്രർ പോലും ജയിക്കുമെന്ന് പറയും.അവകാശ വാദങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്.UDF നെ ടെൻഷൻ ആക്കാനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!