കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ. എം. ആര് ) ബോധവല്‍ക്കരണവും വിവിധ പരിപാടികളും നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ലിജി പുല്കുന്നേല് ഉദ്ഘാടനം ചെയ്തു. കെ എം സി ടി കോളേജ് സ്റ്റുഡന്റസ് കുന്ദമംഗലം ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഫ്ലാഷ് മോബ്, സ്ക്രിപ്റ്റ് എന്നിവ അവതരിപ്പിച്ചു. ഡോക്ടര്‍ ശ്രീജിത്ത്, ഡോക്ടര്‍ ലളിത, ചെറുവാടി ബ്ലോക്ക് സി എച് സി മെഡിക്കല്‍ ഓഫീസര്‍ മായ ടി. ഓ, ചൂലൂര്‍ എഫ് എച് സി മെഡിക്കല്‍ ഓഫീസര്‍ സ്മിത റെഹ്മാന്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ചന്ദ്രന് തിരുവല്ലത്തു, കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അര്‍ച്ചന വി, കുന്ദമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് എം, ചെറുവാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയശ്രീ കെ എന്നിവര്‍ സംസാരിച്ചു.
എ. എം. ആര് ബോധവല്‍ക്കരണവും വിവിധ പരിപാടികളും നടത്തി

