ആരുമില്ലാത്തവന് ദൈവമാണ് കൂട്ട്. എന്നാല്‍ ആ ദൈവം ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്മാര് തന്നെയാണ്. ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളുമില്ലാതെ സന്മനസ്സുകൊണ്ട് മാത്രം നടത്തുന്ന സ്ഥാപനമാണ് ചാത്തമംഗലം കള്ളന്തോട്, തുടങ്ങി മൂന്നരിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്. സുധീന്‍ സാന്ത്വനം ആണ് ട്രസ്റ്റിന്റെ ചെയര്‍മാനും സ്ഥാപകനും. ഒരിക്കല്‍ സുധീര്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരാള്‍ ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കാണാനിടയായി, ഇദ്ദേഹത്തിന്റെ മനസ്സിലത് ഉണ്ടാക്കിയ വേദന വളരെ വലുതായിരുന്നു. ഇത്തരത്തില്‍ അനേകം പേര് കോഴിക്കോട് ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. അതില്‍ നിന്നുമായിരുന്നു സാന്ത്വനം എന്ന ട്രസ്റ്റിന്റെ തുടക്കം. ഇത്തരത്തില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് പുതിയ ജീവിതം നല്‍കാനും ട്രസ്റ്റിന് കഴ്ിഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവരെയും വിധി തളര്ത്തിയവരെയും വയോധികരെയും തെരുവിവുപേക്ഷിക്കപ്പെട്ടവരെയും ഏറ്റെടുത്തു. പോലീസും കോടതിയും സാമൂഹ്യക്ഷമവകുപ്പുമെല്ലാം ഇവിടെ ആളുകളെ എത്തിക്കുന്നുണ്ട്.

നിലവില്‍ 60 ഓളം പേരുണ്ട് അത്ര വാനികളായി. മാസത്തില്‍ അമ്പതായിരത്തോളം രൂപയാണ് ട്രസ്റ്റ നടത്താനാവശ്യമായി ചിലപ്പവരുന്നത്. കോമ്പൗണ്ടിലടച്ചിട്ട് ഭക്ഷണം നല്‍കാതെ ഏറ്റവും സ്വാതന്ത്യം നല്‍കിക്കൊണ്ട് ഒരു വീടുപോലെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ജാതിമത വ്യത്യാസമില്ലാതെ അവരവരുടെ ഇഷ്ടപ്രകാരം ഇവര്‍ ഇവിടെ ജീവിക്കുന്നു.
18 വര്‍ഷത്തോളമായി വാടകവീട്ടിലാണ് സ്ഥാപനം നടത്തുന്നത്.റസീറ്റ് അടിച്ച് ഫണ്ട് പിരിക്കലോ ഒന്നും തന്നെയില്ല. സുമനസ്കരായ ആളുകള്‍ ഭക്ഷണസാധനങ്ങള്‍ ഇവിടെക്ക് നല്‍കുകയാണ് ചെയ്യുന്നത് . ആര്‍ക്കെങ്കിലും ചെറിയ സഹായം ചെയ്യുമ്പോഴേക്ക് സോഷ്യല്‍ മീഡിയയില്‍ കൊട്ടിഘോഷിക്കുന്നവര്‍ കാണേണ്ട സ്ഥാപനം.
ഭാര്യ ഷാജിനി മക്കളായ അനിത, പ്രജിറ്റ എന്നിവരും സുധീഷിന്റ അമ്മയും അനിയനും ട്രസ്റ്റിന് പൂര്‍ണ സഹകരണമാണ് നല്‍കുന്നത്. ട്രസ്റ്റിന് സ്വന്തമായ് ഒരു കെട്ടിടമാണ് ഇവരുടെ സ്വപ്നം. തറക്കല്ലിടല്‍ നടന്നു ഫൗണ്ടേഷന് പണിയും ആരംഭിച്ചു. തറവാട് വക വീതം വെച്ച് കിട്ടിയ ഏട്ടര സെന്റ് ഭൂമിയിലാണ് കെട്ടിടം പണിയുന്നത്.നൂറ് ആളുകള്‍ താമസിക്കാവുന്ന സൗകര്യം ഈ കെട്ടിടത്തിലുണ്ടാവുമെന്ന് സുധീഷ് പറഞ്ഞു.

