Trending

ട്രോളി കള്ളപ്പണ വിവാദം; സിപിഎമ്മിൽ ഭിന്നത

ട്രോളി കളളപ്പണ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. ട്രോൾ വിവാദം അനാവശ്യമെന്ന മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസിന്റെ വാദത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം പാലക്കാട്‌ എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും പാലക്കാട്ട് വികസനം ചര്‍ച്ച ചെയ്യണമെന്നുമുള്ള കൃഷ്ണദാസിന്റെ പ്രസ്താവന തള്ളിയ സുരേഷ് ബാബു, കൃഷ്ണദാസ് പറഞ്ഞതിനെ തുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഎമ്മിൽ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ലെന്നും വിശദീകരിച്ചു.
പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചർച്ച ചെയ്യണമെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞത്. കൈതോല പായയും ഈന്തപ്പഴത്തിന്റെ കുരുവും ചർച്ച ചെയ്തെങ്കിൽ ഇത് ചർച്ച ചെയ്യേണ്ടേ? പാലക്കാട് എല്ലാ ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്യുന്നുണ്ട്. എന്ത് വികസന കാര്യങ്ങളാണ് ചർച്ച ചെയ്യാത്തത്? പാലക്കാട് കള്ളപ്പണം വന്നിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ എല്ലാ കാര്യങ്ങളും പുറത്ത് വരും. ഷാഫി പറമ്പിലിന്റെ കാറിൽ കയറിയെന്നാണ് യുഡിഫ് സ്ഥാനാർഥി ആദ്യം പറഞ്ഞത്. കാറിൽ ഷാഫി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. 10 മീറ്റർ ദൂരം പോകാൻ ഒരു കാർ, 700 മീറ്റർ ദൂരം പോയപ്പോൾ മറ്റൊരു കാറിൽ കയറുന്നു. സിനിമയിൽ അധോലോക സംഘം ചെയ്യുന്നത് പോലെയായിരുന്നു ഇതെല്ലാം. കോൺഗ്രസ് നേതാക്കളുടെ കളളപ്പണത്തിനെതിരെ താൻ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ വിളിക്കുമെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!