സംസ്ഥാനത്തെ ബസ് ഓര്‍ണര്‍മാരും തൊഴിലാളികളും വലിയ കഷ്ടപ്പാടിലാണെന്നും സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മെഡിക്കല്‍ കോളേജ് ഭാഗത്തുള്ള മിനി ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളും മുതലാളിമാരും വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും നിത്യജീവിതത്തിനു പോലും ബുദ്ധിമുട്ടുമ്പോള്‍ കോവിഡ് അവരുടെ കുടുംബജീവിതം കഷ്ടപ്പാടില്‍ ആക്കിയിരിക്കുകയാണ് എന്നും അസ്സോസിയേഷന്‍ പറഞ്ഞു. ബസിലെ ഓണര്‍മാരായ ആളുകള്‍ 36,000 രൂപയോളം ടാക്‌സും ക്ഷേമനിധിയും അടച്ചു കൊണ്ടിരിക്കുന്നുണ്ട,് ഏകദേശം എഴുപതിനായിരം രൂപയോളം ഇന്‍ഷ്വറന്‍സും വരുന്നുണ്ട് കൂടാതെ ടയര്‍ സ്‌പെയര്‍പാര്‍ട്‌സ് ചിലവുകള്‍ ആര്‍ടിഒ ഓഫീസുകളുടെ പേപ്പര്‍ വര്‍ക്കിന്റെ വലിയ തുകയുള്ള ഫീസുകളും ചിലവ് വരുന്നുണ്ട്. മുഴുവന്‍ ബസുകളും കട്ടപ്പുറത്താണ് ബസുകളുടെ ലോണ്‍ അടയ്ക്കാന്‍ ഫൈനാന്‍സ് കമ്പനികള്‍ക്ക് വലിയ തുക നല്‍കേണ്ടതുണ്ട്, എന്നാല്‍ കോവിഡ് കൂടെ വന്നതോടെ ഇവരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലായി.
സര്‍ക്കാര്‍ ഇതുവരെ ഈ കാര്യത്തില്‍ ഒന്നും ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. അതിനാല്‍ ടാക്‌സിന്് അടിയന്തരമായി സ്റ്റോപ്പ് നല്‍കണം എന്നും ക്ഷേമപെന്‍ഷനുകള്‍ എടുത്ത് സഹായിക്കണമെന്നുമാണ്് മെഡിക്കല്‍ കോളേജ് ഭാഗത്തുള്ള മിനി ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആവശ്യം.

