Kerala

ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാണ് ലക്ഷ്യം; വിവിധ ജില്ലകളിൽ 11 സ്വകാര്യ ടെക്‌സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി യു പി സർക്കാർ

വിവിധ ജില്ലകളിൽ 11 പുതിയ സ്വകാര്യ ടെക്‌സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലുണ്ട്. ഗൊരഖ്പൂർ, ഭദോഹി, അലിഗഡ്, ബാഗ്പത്, ഷംലി തുടങ്ങിയവ ഉൾപ്പെടെയുള്ള ജില്ലകളിലാണ് ടെക്സ്റ്റൈൽ പാർക്കുകൾ യാഥാർത്ഥ്യമാകുന്നത്. 726 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ ടെക്‌സ്‌റ്റൈൽ പാർക്ക് ഷംലി ജില്ലയിൽ സ്ഥാപിക്കും. നൈപുണ്യ വികസനം ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുക വഴി ചൈന പോലെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ അസംസ്കൃത വസ്തുക്കൾ വാങ്ങേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 126.61 കോടി രൂപ ചെലവിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ, ലഖ്‌നൗവിൽ 1000 ഏക്കർ സ്ഥലത്ത് പിഎം മിത്ര പാർക്ക് വികസിപ്പിക്കുകയും ചെയ്യും. തെരുവ് വിളക്കുകളോട് കൂടിയ ടാർ റോഡുകളുടെ ശൃംഖല, ജലവിതരണ സംവിധാനം, മലിനജല സംവിധാനം, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, മലിനജല ശുദ്ധീകരണ പ്ലാൻ്റ് തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ പാർക്കിൽ ഉൾപ്പെടും. മൊത്തം 600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഏകദേശം 5,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അടുത്ത വർഷം ഡിസംബറോടെ പാർക്ക് പ്രവർത്തനക്ഷമാക്കാനാണ് ശ്രമം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!