ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഹെൽത്ത് കാർഡ് വിതരണം നവംബർ അഞ്ചിന് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വച്ച് രാവിലെ 10 മണിക്ക് നടക്കും. മെഡിമാൾ,പരിവാർ മൈന്റ് കെയർ പദ്ധതിയുടെ ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനം നവംബർ 5 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കുമെന്ന്.പ്രൊ. കോയട്ടി ദേശീയ പരിവാർ എക്സിക്യൂറ്റീവ് മെമ്പർ, കെ പി അനിരുദ്ധൻ കോഴിക്കോട് ഡിസ്ട്രിക്ട് പരിവാർ സെക്രട്ടറി, ഷീന പരിവാർ കോഴിക്കോട് ജില്ലാ ഡിസ്ട്രിക്ട് പരിവാർ ആക്ടിങ് പ്രസിഡന്റ്, മെഡിമൽ ഡയറക്ടർ സലാം എന്നിവർ ഇത് സംബന്ധിച്ച് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


