Sports

ഈ വര്‍ഷത്തെ ടി20 വേള്‍ഡ് കപ്പ് മാറ്റിവെച്ചേക്കുമെന്ന് സൂചന

ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഈ വര്‍ഷം നടക്കേണ്ട ടി20 ലോക കപ്പും മാറ്റിവെച്ചേയ്ക്കും. കോവിഡ് ലോകമാകെ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഐസിസി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മാര്‍ച്ച് 29നാണ് യോഗം വിളിച്ചിരിക്കുന്നത്.

കോവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ 6 മാസമെങ്കിലും വേണ്ടി വരുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളെ കുറിച്ച് ഐസിസി ആലോചിക്കുന്നത്. നേരത്തെ ഐപിഎല്‍ ഉപേക്ഷിച്ചേക്കുമെന്ന വാര്‍ത്തയും ഉണ്ടായിരുന്നു.

ഓസ്‌ട്രേലിയയാണ് പുരുഷ ട്വന്റി20 ലോക കപ്പിനും ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബറിലാണ് ട്വന്റി20 ലോക കപ്പ് നടക്കേണ്ടത്.
പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, സീരി എ ഉള്‍പ്പെടെ വമ്പന്‍ ലീഗുകള്‍ ഫുട്‌ബോളില്‍ മാറ്റിവെച്ചു കഴിഞ്ഞു. ജൂലൈയില്‍ നടക്കേണ്ട ഒളിമ്പിക്‌സ് 2022ലേക്ക് മാറ്റി വെച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!