Kerala kerala kerala politics

ചേലക്കരയില്‍ തെരഞ്ഞെടുപ്പ് അങ്കം മുറുകുന്നു; മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ തലപ്പിള്ളി ലാന്‍ഡ് റെക്കോര്‍ഡ്‌സ് തഹസീദാര്‍ കിഷോര്‍ ടിപിക്ക് മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്.

ആദ്യം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് ആണ്. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, പികെ ബിജു, എസി മൊയ്തീന്‍, എംഎം വര്‍ഗ്ഗീസ്, സിപ ഐ ജില്ലാ സെക്രട്ടറി കെകെ വല്‍സരാജ്, സേവിയര്‍ ചിറ്റിലപ്പള്ളി എന്നിവര്‍ക്കൊപ്പം എത്തിയാണ് യുആര്‍ പ്രദീപ് പത്രിക സമര്‍പ്പിച്ചത്.

തൊട്ടു പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി റോഷന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്.

ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അമീര്‍, ഡിസിസി സെക്രട്ടറി വേണുഗോപാലമേനോന്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ അനീഷ്, ഷാനവാസ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!