
കോഴിക്കോട് : നമ്മുടെ രാജ്യത്ത് സർവ്വ വ്യാപിയായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങൾക്ക് യുവാക്കൾ നേരിട്ട് രംഗത്തിറങ്ങണമെന്നും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ബോധവത്കരണ നിർദ്ദേശങ്ങൾക്കും പദ്ധതികൾക്കും യുവ സമൂഹവും ജനങ്ങളും പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്നും എം ഇ എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിൽ സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ട് നൂതന രീതിയായ ഓൺലൈനിലൂടെയാണ് യോഗം സംഘടിപ്പിച്ചത്. സാമൂഹിക സമ്പർക്കം കുറക്കുക, പൊതു സമൂഹത്തിന് ഉപകാര പ്രധമായ സേവനങ്ങൾ നൽകുക, എന്ന ലക്ഷ്യത്തോടുകൂടിയാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ എം ഇ എസ് ജില്ലാ സെക്രട്ടറി എ ടി എം അഷ്‌റഫ് ഉത്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് സെക്രട്ടറി ഡോക്ടർ ഹമീദ് ഫസൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നവാസ് കോയിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. കെ ഷാഫി, ജില്ലാ ട്രഷറർ സി. കെ ജലീൽ, ഷാഫി പുൽപ്പാറ, തൻസീർ കൊയിലാണ്ടി, അഡ്വ, ഷമീം പക്‌സാൻ, ജാബിർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു

