Trending

ഡിജി കേരളം; സമ്പൂർണ ഡിജി സാക്ഷരത നേടിയ തദ്ദേശസ്ഥാപനങ്ങളെ ജില്ല കളക്ടർ അനുമോദിച്ചു

കേരളത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയിൽ ജില്ലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയില്‍ അനുമോദിച്ചു. കളക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗത്തിൽ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രശംസാപത്രം സമ്മാനിച്ചു.

നിശ്ചിത സമയത്തിനകം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച 35 പഞ്ചായത്തുകളെയും ഒരു നഗരസഭയെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. രാമനാട്ടുകരയാണ് ജില്ലയിൽ ഏറ്റവും ആദ്യം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ നരഗസഭ. ജില്ലയിലെ ആകെ 78 തദ്ദേശസ്ഥാപനങ്ങളിൽ 75 സ്ഥാപനങ്ങൾ സമ്പൂർണ ഡിജി സാക്ഷരത കൈവരിച്ചിട്ടുണ്ട്. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് പഞ്ചായത്തുകൾക്കുള്ള പ്രശംസാപത്രം ഉപതിരഞ്ഞെടുപ്പിന് ശേഷം നൽകുമെന്ന് എൽഎസ്ജിഡി അസിസ്റ്റൻറ് ഡയറക്ടർ പറഞ്ഞു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!