താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വരും. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിസ വിലക്ക്. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അവധിയെടുത്ത് സ്വന്തം രാജ്യത്തേക്ക് പോയവര്‍ ഇവിടത്തെ യു.എ.ഇ പ്രതിനിധിയുമായി ബന്ധപ്പെടാനും യു.എ.ഇയിലേക്കുള്ള തിരിച്ചു പോക്കിന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ( ഐ.സി.എ) യുമായി ആശയവിനിമയം നടത്താനും നിര്‍ദ്ദേശമുണ്ട്. ഇതിനായി ഇവരുടെ ഔദ്യോഗിക ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും ഇവര്‍ നല്‍കുന്നുണ്ട്. ഫോണ്‍: 023128867, 023128865, മൊബൈല്‍: 0501066099 ഇമെയില്‍: operation@ica.gov.ae Fax: 025543883

