Trending

നാല് വർഷത്തിനുള്ളിൽ 15-ാമത്തെ പരോൾ; ഗുർമീത് റാം റഹീം സിംഗ് ജയിൽ മോചിതനാകുന്നു

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ. ഒമ്പത് മാസത്തിനിടെ മൂന്നാമത്തെ താത്കാലിക റിലീസും നാല് വർഷത്തിനുള്ളിൽ 15-ാമത്തേതുമാണിത്.
ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് 20 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ഹരിയാനയില്‍ നിരവധി അനുയായികളുളള ഗുര്‍മീതിനെ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ പരോൾ സമയത്ത്, ഹരിയാനയിൽ പ്രവേശിക്കാനോ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ ഗുർമീതിന് അനുവാദമില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രവർത്തികളിൽ നിന്നും ഗുർമീതിനെ വിലക്കി.

അതേസമയം, ഓഗസ്റ്റ് 13 ന് അനുവദിച്ച 21 ദിവസത്തെ അവധിക്ക് ശേഷം സെപ്റ്റംബർ 2 ന് സുനരിയ ജയിലിലേക്ക് മടങ്ങിയ റാം റഹീമിന് 14 തവണ താൽക്കാലിക മോചനം ലഭിച്ചു. അദ്ദേഹത്തിൻ്റെ പരോൾ അനുവദിച്ചിരുന്നത് 259 ദിവസത്തേക്കാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജനുവരി 19ന് പരോൾ ലഭിച്ചത്. രാജ്യചരിത്രത്തില്‍ പോലും ഇത്രയധികം തവണ കൊടുംകുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലും ഇരട്ട ബലാത്സംഗ കേസിലും പ്രതിയാണ് ഇയാൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!