kerala

തൃശൂർ പൂരം കലക്കൽ; ഡി ജി പി യുടെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷിക്കും

പൂരം അട്ടിമറിയില്‍ എഡിജിപിയെ ഒഴുവാക്കി അന്വേഷണം വീണ്ടും ഉണ്ടാകും. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് മുൻപായി ചേർന്ന മന്ത്രി സഭയോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂർ പൂരം കലക്കൽ ഡി ജി പി യുടെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷിക്കും.അന്വേഷണമുണ്ടാകുമെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എഡിജിപിയുടെ പങ്കിനെ കുറിച്ച് ഡിജിപി അന്വേഷണം നടത്തും. അതേസമയം, തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ തൃശ്ശൂർ പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!