Kerala

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം;ഒന്നാംപ്രതി യ്‌ക്ക് കോടതി ശിക്ഷ വിധിച്ചു

കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരൻ ആയിരുന്നു തിരുവനന്തപുരം തോന്നക്കൽ സുനിൽകുമാർ. ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരിസ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!