സാമൂഹ്യ സാംസ്കാരിക രംഗത്ത് നിരന്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ. ഇവരുടെ കൂട്ടായ്മയായ സമന്വയ ഇ ബി കോവൂരിന്റെ കുടുംബ സംഗമം കുന്ദമംഗലത്ത് നടന്നു.കെ കെ രതീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ,സംഘടനാ രക്ഷാധികാരി സാം ജോഷ്വാ അധ്യക്ഷത വഹിച്ചു.ഇലക്ട്രിസിറ്റി ബോർഡ് വെസ്റ്റ് ഹിൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർരജനി പി നായർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ട്രഷറർ എംപി അജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ചടങ്ങിൽ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു.അനിൽകുമാർ കായലം, രതീഷ് കളത്തിൽ, ദാമോദരൻ ,ഗംഗാധരൻ ,ഉണ്ണികൃഷ്ണൻ ,വിൽസൺ എ പിതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കൂട്ടായ്മയായ സമന്വയ ഇ ബി കോവൂരിന്റെ കുടുംബ സംഗമം നടത്തി

