ചേരമ്പാടി: വയനാട് – തമിഴ്നാട് അതിര്‍ത്തിയായ ചേരമ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയില്‍ ചുങ്കം ജംഗ്ഷനില്‍ വെച്ചാണ് ആക്ഷന്‍ കമ്മിറ്റി വാഹനങ്ങള്‍ തടയുന്നത്. രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ നാലുമാസം മുമ്പാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു.