Kerala

പൂരം കലക്കിയതുകൊണ്ടല്ല സുരേഷ് ഗോപി ജയിച്ചത്;വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണമെന്ന് ബി ജെ പി

ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത്.പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണം.സുരേഷ് ഗോപിയുടെ വിജയം റിപ്പോർട്ടിൽ പറയുന്നത് പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ കൊണ്ടാണ്.വീഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകും.പൂരം പോലീസ് കലക്കിയത് യാഥാർത്ഥ്യമാണ്.ജുഡീഷണൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഇത് ആവശ്യപ്പെടണമെങ്കിൽ കോൺഗ്രസ് ഒരു പരാതി നൽകണ്ടേ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണെങ്കിൽ ബിജെപിയുടെ ആവശ്യത്തെ കോൺഗ്രസ് അംഗീകരിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസി‍ഡണ്ട് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!