കുന്ദമംഗലം: സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ വിഭാഗം ടീമിനെ വോളി ഫ്രണ്ട്സ് പയമ്പ്രയിലെ മാനവും പെൺകുട്ടികളുടെ വിഭാഗം ടീമിനെ പാറ്റേൺ കാരന്തൂരിലെ ശ്രീവർണിതയും നയിക്കും. ടീം അംഗങ്ങൾ ആൺ: മാനവ് (ക്യാപ്റ്റൻ), കാർത്തിക് ,ഹരി മാധവ് ( വോളി ഫ്രണ്ട്സ് പയമ്പ്ര), ഹനാൻ, ശ്രീരാഗ്.വി, നിവേദ്.ആർ.എസ്, ഹാരിസ്, ഷഹബിൻ (പാറ്റേൺ കാരന്തൂർ), ഷാനിജ്(വേളം), പ്രിയൻസ്, റൈഹാൻ ( നടുവണ്ണൂർ), യഥുനന്ദ് (ഫൈറ്റേഴ്സ് പാലങ്ങാട്) കോച്ച്: അനൂപ് പാറോൽ, മാനേജർ: ടി.പി. നിധീഷ്.പെൺ: ശ്രീവർണിത (ക്യാപ്റ്റൻ), പ്രാർത്ഥന, നിതാര ,അനന്തിത, ആദിത്യ, ആദിലക്ഷ്മി ( പാറ്റേൺ കാരന്തൂർ), നേഹ ,ശിവദ ( കക്കട്ടിൽ), നിവേദിത,ദേവനന്ദ (വോളി ഫ്രണ്ട്സ്പയമ്പ്ര), ശ്രീഗംഗ (ഐ.പി.എം), ഗായത്രി (ഡയറക്ഷൻ ചാത്തമംഗലം)കോച്ച്: എം.പി.ബാലകൃഷ്ണൻ, മാനേജർ: അമൃത.
സംസ്ഥാന സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പ്: ജില്ലാ ടീമിനെ മാനവും ശ്രീവർണിതയും നയിക്കും

